മുസിരിസ് പൈതൃക പദ്ധതി
4,485 views
•
6 days ago
സംസ്ഥാന സർക്കാരിന്റെ സാംസ്ക്കാരിക ഇടപെടലുകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് മുസിരിസ് പൈതൃക പദ്ധതി. ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യ തുറമുഖ കേന്ദ്രമായിരുന്ന മുസിരിസിനെ ഓർത്തെടുക്കാൻ അതിന്റെ ശേഷിപ്പുകളുടെ വീണ്ടെടുപ്പ്. പെരിയാറിന്റെ തീരത്തുണ്ടായിരുന്ന ഈ തുറമുഖ പട്ടണം മതങ്ങൾ എത്തുന്നതിന് മുമ്പേ വൈദേശികരുമായി ഗാഢമായ ബന്ധം പുലർത്തിയിരുന്നു. പൗരാണിക കാലത്ത് ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായിരുന്ന മുസിരിസിനെയും മുസിരിസ് പൈതൃക പദ്ധതിയെയും പരിചയപ്പെടാം. തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയത്.